Rusfertide (PTG-300) ഉൽപ്പന്ന പരിശീലന വീഡിയോ

PTG-300 കുത്തിവയ്ക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങൾ

  • PTG-300-ന്റെ തയ്യാറാക്കാനും കുത്തിവയ്ക്കാനും തുടങ്ങുന്നതിനു മുമ്പ് താഴെയുള്ള എല്ലാ ഉപയോഗ നിർദ്ദേശങ്ങളും വായിക്കുക.
  • ഔഷധ കിറ്റിനൊപ്പം നൽകിയിരിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിക്കുക.
  • കിറ്റിന്റെ കാലാവധി കഴിയുകയോ ഏതെങ്കിലും സാധനങ്ങൾ തുറന്നിട്ടുണ്ടായിരിക്കുകയോ കേടുപാട് സംഭവിക്കുകയോ കാണാതിരിക്കുകയോ ചെയ്താൽ ഉപയോഗിക്കരുത്. ക്ലിനിക്കൽ സൈറ്റുമായി ബന്ധപ്പെടുക.
  • മുറിയിലെ താപനിലയിൽ ചൂടാകാൻ അനുവദിക്കുന്നതിന് തയ്യാറാക്കൽ തുടങ്ങുന്നതിന് കുറഞ്ഞത് 15 മിനിറ്റ് മുമ്പ് റഫ്രിജറേറ്ററിൽ നിന്ന് കിറ്റ് നീക്കംചെയ്യുക.
  • കുത്തിവയ്ക്കുന്ന സമയത്തൊക്കെ നിങ്ങളുടെ ഔഷധ കിറ്റിന് പുറമേ നിങ്ങൾക്ക് ഒരു ഷാർപ്‌‌സ് കണ്ടെയ്‌നറും ആൽക്കഹോൾ സ്വാബും (ക്ലിനിക്കൽ സൈറ്റ് നൽകുന്നത്) ആവശ്യമാണ്.
  • കുപ്പിയുടെ മുകളിലുള്ള ചാരനിറത്തിലുള്ള റബ്ബർ സ്റ്റോപ്പറിൽ തൊടരുത്.
  • സിറിഞ്ചിന്റെ അറ്റമോ സൂചിയോ നിങ്ങളുടെ കൈകളിലോ ഏതെങ്കിലും പ്രതലത്തിലോ സ്‌പർശിക്കാൻ ഇടയാക്കരുത്.
  • മിക്‌സ് ചെയ്ത് 4 മണിക്കൂറിനുള്ളിൽ ഔഷധം കുത്തിവയ്ക്കുക.
  • സബ്ക്യുട്ടേനിയസ് കുത്തിവയ്പ്പിന് മാത്രം (ചർമ്മത്തിന് താഴെയുള്ള കൊഴുപ്പുള്ള പാളിയിലേക്ക് നേരിട്ട് കുത്തിവയ്ക്കുക).
  • സുരക്ഷിതമായ കൈകാര്യം ചെയ്യൽ ഉൾപ്പെടെ കിറ്റിൽ നിന്ന് ഉപയോഗിച്ച സാധനങ്ങൾ എങ്ങനെ ശരിയായി ഉപേക്ഷിക്കാം അല്ലെങ്കിൽ തിരികെ നൽകാം എന്നത് സംബന്ധിച്ച് അറിയാൻ Rusfertide (PTG-300) ഉപേക്ഷിക്കൽ വിഭാഗം നോക്കുക. എല്ലാ സാധനങ്ങളും ഒറ്റത്തവണ ഉപയോഗത്തിന് മാത്രമുള്ളതാണ്.
  • ഉപയോഗിക്കാത്ത ഔഷധ കുപ്പികൾ ക്ലിനിക്കൽ സൈറ്റിൽ തിരികെ നൽകുക.
ആരംഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക